കശ്മീരില്‍ സായുധാക്രമണങ്ങളില്‍ പോലിസുകാരനും സിവിലിയനും കൊല്ലപ്പെട്ടു

അനന്ദനാഗ് ജില്ലയിലെ ബീജ് ബെഹ്‌റ നഗരത്തിലാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്‌റഫ് സായുധരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

Update: 2021-12-22 14:05 GMT
കശ്മീരില്‍ സായുധാക്രമണങ്ങളില്‍ പോലിസുകാരനും സിവിലിയനും കൊല്ലപ്പെട്ടു

ശ്രീനഗര്‍: വ്യത്യസ്ത സായുധാക്രമണങ്ങളില്‍ ഒരു പോലിസുകാരനും ഒരു സിവിലിയനും കൊല്ലപ്പെട്ടതായി ജമ്മുകശ്മീര്‍ പോലിസ് പറഞ്ഞു. അനന്ദനാഗ് ജില്ലയിലെ ബീജ് ബെഹ്‌റ നഗരത്തിലാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്‌റഫ് സായുധരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമികള്‍ക്കുവേണ്ടി പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതായി പോലിസ് പറഞ്ഞു.

ശ്രീനഗറിനടുത്ത സഫക്ദാല്‍ നഗരപ്രാന്തത്തിലുണ്ടായ മറ്റൊരാക്രമണത്തിലാണ് സിമിലിയന്‍ കൊല്ലപ്പെട്ടത്. റഊഫ് അഹമ്മദ്എന്ന പ്രദേശ വാസിക്ക് നേരെ ആയുധ ധാരി വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് മരണപ്പെട്ടതായി പോലിസ് പറഞ്ഞു.

Tags:    

Similar News