ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറിയായി ഇന്ന് ചുമതലയേല്‍ക്കും

Update: 2025-04-30 03:25 GMT

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ഇന്ന് ചുമതലയേല്‍ക്കും. വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ കേരളത്തിന്റെ 50ാമത് ചീഫ് സെക്രട്ടറിയായാണ് ഡോ. എ. ജയതിലക് ചുമതലയേല്‍ക്കുക. കഴിഞ്ഞ ആഴ്ചയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ധന അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ഡോ. എ. ജയതിലകിനെ ചീഫ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. നിലവിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്നു മടങ്ങി വരാന്‍ താല്‍പര്യം കാട്ടാതിരുന്ന സാഹചര്യത്തിലാണ് ജയതിലകിനെ നിശ്ചയിച്ചത്. ജയതിലകിനെതിരേ ലഭിച്ച ചില പരാതികളില്‍ ചില മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരോടു മുഖ്യമന്ത്രി റിപോര്‍ട്ട് തേടിയിട്ടുണ്ട്.ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്താണ് ജയതിലകിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.