വെസ്റ്റ്ബാങ്കില്‍ ഈ ആഴ്ച നടന്നത് 91 ചെറുത്തുനില്‍പ്പ് പ്രവര്‍ത്തനങ്ങള്‍

Update: 2025-10-10 13:38 GMT

റാമല്ല: ഇസ്രായേലിന്റെ അധിനിവേശത്തില്‍ തുടരുന്ന വെസ്റ്റ്ബാങ്കില്‍ ഈ ആഴ്ച്ച 91 ചെറുത്തുനില്‍പ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നെന്ന് റിപോര്‍ട്ട്. ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലി സൈനികര്‍ക്കെതിരായ ഒരു വെടിവയ്പ്, രണ്ട് സ്‌ഫോടനം, ജൂതകുടിയേറ്റക്കാര്‍ക്കെതിരായ 16 ആക്രമണം, 65 കല്ലെറിയല്‍ ആക്രമണങ്ങള്‍, ഏഴ് പ്രകടനങ്ങള്‍ എന്നിവയാണ് ഇക്കാലയളവില്‍ നടന്നത്. വെസ്റ്റ്ബാങ്കിന് പുറമെ ജെറുസലേമിലും(അല്‍ ഖുദ്‌സ്) നിരവധി ഓപ്പറേഷനുകള്‍ നടന്നിട്ടുണ്ട്.