ഗുജറാത്തില്‍ അഞ്ചുവര്‍ഷത്തില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് 75 പേര്‍

Update: 2026-01-19 03:35 GMT

അഹമദാബാദ്: ഗുജറാത്തില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് 75 പേരെന്ന് നാഷണല്‍ ക്രൈം റിക്കോഡ്‌സ് ബ്യൂറോ റിപോര്‍ട്ട്. ഇതോടെ 2019-2023 കാലയളവില്‍ രാജ്യത്ത് ഏറ്റവുമധികം പേര്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംസ്ഥാനം ഗുജറാത്തായി. ഇക്കാലയളവില്‍ ഇന്ത്യയില്‍ ആകെ 386 പേരാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. 2000ത്തിന്റെ തുടക്കത്തില്‍ ഗുജറാത്തില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ വ്യാപകമായിരുന്നു. അവയില്‍ നിരവധി പോലിസുകാര്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. 2021 നവംബര്‍ ആറിന് ഹനീഫ് ഖാന്‍ മാലിക്ക് എന്ന 45കാരനെ സുരേന്ദ്രനഗര്‍ പോലിസ് വെടിവച്ചു കൊന്നു. ഈ സംഭവത്തില്‍ പോലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ 2025ല്‍ കോടതി ഉത്തരവിട്ടു. 2025 സെപ്റ്റംബര്‍ 24ന് വിപുല്‍ എന്നയാളെ ഗുജറാത്ത് പോലിസ് വെടിവച്ചു കൊന്നു. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടക്കുകയാണ്.