ഉത്തരാഖണ്ഡില്‍ ഏഴു മദ്‌റസകള്‍ കൂടി സര്‍ക്കാര്‍ അടച്ചുപൂട്ടി(VIDEO)

Update: 2025-04-14 02:46 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി ജില്ലയില്‍ ഏഴു മദ്‌റസകള്‍ കൂടി സര്‍ക്കാര്‍ അടച്ചുപൂട്ടി. മതിയായ അനുമതികള്‍ ഇല്ലെന്ന് ആരോപിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഹല്‍ദ്വാനിയിലെ ബന്‍ബുല്‍പുര പ്രദേശത്തെ എഴു മദ്‌റസകളിലാണ് ജില്ലാ ഭരണകൂടവും മുന്‍സിപ്പല്‍ ഉദ്യോഗസ്ഥരും പോലിസും ചേര്‍ന്ന് പരിശോധന നടത്തിയത്. കഴിഞ്ഞ മാസം ഒരു തവണ പരിശോധന നടന്നതാണെന്നും പ്രശ്‌നങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മദ്‌റസ നടത്തിപ്പുകാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍, അത് കേള്‍ക്കാതെ മദ്‌റസ പൂട്ടി സീല്‍ ചെയ്യുകയായിരുന്നു.

ഉത്തരാഖണ്ഡ് മദ്‌റസ ബോര്‍ഡിലും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലും രജിസ്റ്റര്‍ ചെയ്യാത്ത മദ്‌റസകളാണ് പൂട്ടിയതെന്ന് ഹല്‍ദ്വാനി ജില്ലാ മജിസ്‌ട്രേറ്റ് എ പി ബാജ്‌പേയ് പറഞ്ഞു. എന്നാല്‍, ഈ മദ്‌റസകളെല്ലാം ദയൂബന്ദിന്റെ സിലബസ് പിന്തുടരുന്നവയാണെന്നും സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മദ്‌റസ നടത്തിപ്പുകാര്‍ പറഞ്ഞു. ഇനി കോടതിയെ സമീപിക്കണം.