ലഖ്‌നോ: പശുക്കടത്തും പശുക്കശാപ്പുമായി ബന്ധപ്പെട്ട് 2024 മുതല്‍ 4,900 പേരെ അറസ്റ്റ് ചെയ്‌തെന്ന് ഉത്തര്‍പ്രദേശ് പോലിസ്. 2024 ജനുവരി ഒന്നുമുതല്‍ 2025 വരെ പശുക്കശാപ്പുമായി ബന്ധപ്പെട്ട് 699 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ആ കേസുകളില്‍ 2,279 പേരെ അറസ്റ്റ് ചെയ്‌തെന്നും പോലിസ് അറിയിച്ചു. പശുക്കടത്തുമായി ബന്ധപ്പെട്ട് ഇക്കാലയളവില്‍ 1,200 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,709 പേരെ അറസ്റ്റ് ചെയ്തു. പശു ഇടപാടുകള്‍ നടത്തുന്ന 539 പേര്‍ക്കെതിരെ ഗുണ്ടാ ആക്ടും ഉപയോഗിച്ചു. ആറു പേര്‍ക്കെതിരേ ദേശീയസുരക്ഷാ നിയമപ്രകാരം നടപടി സ്വീകരിച്ചെന്നും പോലിസ് രേഖകള്‍ പറയുന്നു.സ്ഥിരമായി പശു ഇടപാടുകള്‍ നടത്തുന്നുവെന്ന് ആരോപിച്ച് 467 പേര്‍ക്കെതിരേ ഹിസ്റ്ററി ഷീറ്റുകളും തുറന്നു. ഗ്യാങ്സ്റ്റര്‍ ആക്ട് പ്രകാരം 781 പേരുടെ 9.19 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി.