ചമ്പാരനില്‍ മുസ്‌ലിം വയോധികനെ തല്ലിക്കൊന്നു (video)

Update: 2025-06-06 03:48 GMT

പറ്റ്‌ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരനില്‍ മുസ്‌ലിം വയോധികനെ തല്ലിക്കൊന്നു. ഫുല്‍വാരിയ ഗ്രാമത്തിലെ ശെയ്ഖ് വസുല്‍ ഹഖിനെ(65)യാണ് തല്ലിക്കൊന്നത്. ജൂണ്‍ അഞ്ചിന് നടന്ന ആക്രമണത്തില്‍ പരിക്കേറ്റ വസുല്‍ ഹഖ് ചികില്‍സയിലായിരുന്നു. വസുല്‍ ഹഖിന്റെ മകന്‍ മുജിബൂര്‍ റഹ്മാന് പരിക്കുണ്ട്. ഏതാനും യുവാക്കള്‍ ചേര്‍ന്ന് ഇരുവരെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും വര്‍ഗീയ ഉള്ളടക്കമുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.