ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു; 64കാരിയെ പുറത്തെത്തിച്ചു

Update: 2025-05-21 15:52 GMT

കോഴിക്കോട്: ഫറോക്കില്‍ ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു. ഫറോക്ക് സ്വദേശിയായ 64 വയസ്സുകാരി കാര്‍ പിറകിലേക്ക് എടുക്കുമ്പോള്‍ അര മതിലില്‍ തട്ടി കിണറ്റിലേക്ക് കാറടക്കം വീഴുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ കിണറിലിറങ്ങിയ ശേഷമാണ് ലോക്കായ ഡോര്‍ തുറന്ന് മുന്‍ സീറ്റില്‍ നിന്നും മറ്റുള്ളവരുടെ സഹായത്തോടെ സ്ത്രീയെ രക്ഷപ്പെടുത്താനായത്. ക്രെയ്ന്‍ കൊണ്ടുവന്നാണ് കാര്‍ പുറത്തെടുത്തത്.