കൂണ്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, ആറുപേര്‍ ആശുപത്രിയില്‍

Update: 2025-10-16 12:43 GMT

തിരുവനന്തപുരം: കൂണ്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഒരു കുടുംബത്തിലെ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. അമ്പൂരി സെറ്റില്‍മെന്റിലെ മോഹന്‍ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകന്‍ അരുണ്‍, അരുണിന്റെ ഭാര്യ സുമ, ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവരാണ് ചികിത്സയിലുള്ളത്. ഇതില്‍ മോഹന്‍, സാവിത്രി, അരുണ്‍ എന്നിവരുടെ നില ഗുരുതരമാണ്. അഭിഷേക് ഐസിയുവിലാണ്. എല്ലാവരും കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. വീടിന് സമീപത്തെ പറമ്പില്‍നിന്ന് ലഭിച്ച കൂണാണ് ഇവര്‍ പാകം ചെയ്ത് കഴിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.