തൂഫാനുല്‍ അഖ്‌സ സൈനികര്‍ പരിശീലനം പൂര്‍ത്തിയാക്കി

Update: 2025-07-16 11:20 GMT

സന്‍ആ: സയണിസ്റ്റ് സംവിധാനത്തിനെതിരെ ഫലസ്തീനികള്‍ നടത്തിയ തൂഫാനുല്‍ അഖ്‌സയുടെ പേരിലുള്ള പ്രത്യേക സൈനിക വിഭാഗം യെമനില്‍ പരിശീലനം പൂര്‍ത്തിയാക്കി. രക്തസാക്ഷി സാലിഹ് അല്‍ സമ്മദ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ 5,000 പേരാണ് പരിശീലനം പൂര്‍ത്തിയാക്കി പ്രതിജ്ഞയെടുത്തത്. ഇസ്രായേലിനും യുഎസിനും മരണം എന്ന മുദ്രാവാക്യവും സൈനികര്‍ ഉയര്‍ത്തി.

ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കും അവരുടെ പങ്കുകാര്‍ക്കുമെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുമെന്നും പ്രതിജ്ഞയുണ്ട്. വാഗ്ദാനം ചെയ്യപ്പെട്ട വിജയത്തിനായുള്ള ജിഹാദിനെ സ്ഥിരീകരിക്കുന്ന രീതിയിലുളള അച്ചടക്കവും ശാരീരിക ശേഷിയും കഴിവുകളുമുള്ള വിഭാഗത്തെയാണ് വാര്‍ത്തെടുത്തതെന്ന് അന്‍സാറുല്ല അറിയിച്ചു.