തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതിനും നഷ്ടപരിഹാരത്തിനുമായി 50 കോടി രൂപ അധികമായി അനുവദിച്ചെന്ന് ബജറ്റ് പ്രഖ്യാപനം. വന്യജീവി ആക്രമണവും പ്രതിരോധവും ഉള്‍പ്പടെ വനംവന്യജീവി മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതി വിഹിതത്തിനും വനം മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് പ്ലാനില്‍ അനുവദിച്ചിട്ടുള്ള തുകയ്ക്കും പുറമെയാണ് 50 കോടി. വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിച്ചതായി ധനമന്തി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള വിഹിതവും വര്‍ധിപ്പിച്ചു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം ഉള്‍പ്പെടെ നടത്തേണ്ടതുണ്ട്.