ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനുള്ളില്‍ അഞ്ചു വയസുകാരിയെ ബലാല്‍സംഗം ചെയ്തു

Update: 2025-05-28 13:20 GMT

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്തു. ക്ഷേത്രത്തിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയേയാണ് നാട്ടുകാരനായ പവിത്ര എന്നയാള്‍ ക്ഷേത്രത്തിന് അകത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മുത്തശ്ശിയെ കണ്ട് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി. ഇയാളെ പോലിസില്‍ ഏല്‍പ്പിച്ചു. എന്നാല്‍, പവിത്ര മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണെന്ന് വീട്ടുകാര്‍ അവകാശപ്പെട്ടു. ഇതോടെ പോലിസ് ഇയാളെ വിട്ടയച്ചു. എന്നാല്‍, ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. പ്രതിഷേധം വ്യാപകമായതോടെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.