നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നു

Update: 2025-03-21 01:00 GMT

കോഴിക്കോട്: നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച്ച. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ട്ടമായത്. പണം കാര്‍ഡ്‌ബോര്‍ഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണ് കാറില്‍ സൂക്ഷിച്ചിരുന്നതെന്ന് റഈസിന്റെ പരാതി പറയുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘം പണമടങ്ങിയ ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചതായി പോലിസ് അറിയിച്ചു. മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.