ഗസയില്‍ മൂന്നു ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു

Update: 2025-07-04 13:33 GMT

തെല്‍ അവീവ്: ഗസയില്‍ അധിനിവേശേ നടത്തുകയായിരുന്ന ഇസ്രായേലി സൈന്യത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കോമ്പാറ്റ് എഞ്ചിനീയറിങ് എഞ്ചിനീയറായ സര്‍ജന്റ് യെയര്‍ എലിയാഹു(19)വും ഗോലാനി ബ്രിഗേഡിലെ രണ്ടു സൈനികരുമാണ് കൊല്ലപ്പെട്ടത്.


മെര്‍ക്കാവ ടാങ്ക് കുഴിംബോംബില്‍ തട്ടി തകര്‍ന്നാണ് ഗോലാനി ബ്രിഗേഡുകാര്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ മുതല്‍ ഗസയില്‍ ഇസ്രായേലി സൈന്യത്തിനെതിരെ നാലു പ്രധാന ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഒരു ആക്രമണം അഞ്ചു മണിക്കൂര്‍ നീണ്ടുനിന്നു.