വെസ്റ്റ്ബാങ്കില്‍ മൂന്നു ജൂത കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു; ആറു പേര്‍ക്ക് പരിക്ക് (വീഡിയോ)

Update: 2025-01-06 12:07 GMT

റാമല്ല: വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു ജൂത കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റു. അല്‍ ഫുന്ദുഖ് പ്രദേശത്താണ് ആക്രമണം നടന്നിരിക്കുന്നത്. ജൂതകുടിയേറ്റക്കാരുടെ രണ്ടു കാറുകള്‍ക്കും ഒരു ബസ്സിനും നേരെയാണ് ആക്രമണം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. രണ്ടു സായുധരാണ് ''കടുപ്പമുള്ള'' ഈ ആക്രമണം നടത്തിയതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Tags: