ബിഹാറില്‍ വ്യാജമദ്യ ദുരന്തം: 28 മരണം
മരണസംഖ്യ വര്‍ധിച്ചേക്കാമെന്ന് അധികൃതര്‍
പട്‌ന: മദ്യനിരോധനമുള്ള ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ 28 മരണം. അമ്പതിലധികം പേര്‍ ആശുപത്രിയില്‍. മരണസംഖ്യ കൂടാമെന്ന് അധികൃതര്‍ അറിയിച്ചു. സിവാന്‍, സരണ്‍ ജില്ലകളിലാണ് സംഭവം. ഈഥൈല്‍ ആല്‍ക്കഹോളിന് പകരം മീഥൈല്‍ ആല്‍ക്കഹോള്‍ കലക്കിയ ലഹരി പാനീയമാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മീഥൈല്‍ ആല്‍ക്കഹോള്‍ ശരീരത്തില്‍ കടക്കുന്നത് മരണത്തിന് പുറമെ കാഴ്ച്ച നഷ്ടപ്പെടാനും കാരണമാവും.