റഫയില്‍ 25 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്ന് അല്‍ ഖസ്സം ബ്രിഗേഡ്(വീഡിയോ)

Update: 2025-07-23 16:34 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന സയണിസ്റ്റ് സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കിയതായി അല്‍ ഖസ്സം ബ്രിഗേഡ്. റഫാ പ്രദേശത്ത് മാത്രം 25 സയണിസ്റ്റുകള്‍ കൊല്ലപ്പെടുകയോ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടാവാമെന്ന് അല്‍ ഖസ്സം ബ്രിഗേഡിന്റെ പ്രസ്താവന പറയുന്നു. ജബാലിയ അഭയാര്‍ത്ഥി ക്യാംപിന് സമീപം ഇസ്രായേലി സൈനിക വാഹനങ്ങള്‍ തകര്‍ക്കുന്ന വീഡിയോകളും പുറത്തുവന്നു.

ഏഴുപേര്‍ അടങ്ങിയ ഇസ്രായേലി സൈനിക സംഘത്തിന്റെ കവചിത വാഹനത്തെ ചൊവ്വാഴ്ച ആക്രമിച്ചു. ഈ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാം. ഹെലികോപ്റ്റര്‍ എത്തിയാണ് സൈനികരെ കൊണ്ടുപോയത്. പത്ത് ഇസ്രായേലി സൈനികര്‍ കയറിയ ഒരു കെട്ടിടം തിങ്കളാഴ്ച തകര്‍ത്തിരുന്നു. അതിലും സൈനികര്‍ മരിച്ചിട്ടുണ്ടാവാമെന്ന് പ്രസ്താവന പറയുന്നു.