യുഎസില്‍ ട്രക്ക് മറിഞ്ഞ് 25 കോടി തേനീച്ചകള്‍ രക്ഷപ്പെട്ടു

Update: 2025-06-01 06:04 GMT

വാഷിങ്ടണ്‍: യുഎസില്‍ തേനീച്ചക്കൂടുകളുമായി പോവുകയായിരുന്ന ട്രക്ക് മറിഞ്ഞു. ഏകദേശം 25 കോടി തേനീച്ചകള്‍ രക്ഷപ്പെട്ടു. ലിന്‍ഡന്‍ റോഡിന് സമീപം വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. വിവിധ പ്രദേശങ്ങളില്‍ തേനീച്ച കൃഷിക്കും പരാഗണത്തിനുമായി കൊണ്ടുപോവുന്ന തേനീച്ചകളാണ് രക്ഷപ്പെട്ടത്.

ഇതേതുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. തേനീച്ചകളെ പിടിക്കാന്‍ മാസ്റ്റര്‍ ബീക്കീപ്പര്‍മാരെ ചുമതലപ്പെടുത്തിയതായി പോലിസ് വക്താവ് ആമി ക്ലൗഡ് പറഞ്ഞു. തേനീച്ച റാണിയെ പിടികൂടലാണ് പ്രധാന ദൗത്യമെന്നും അവര്‍ വെളിപ്പടുത്തി. തേനീച്ചകള്‍ കൂട്ടത്തോടെ ജീവിക്കുന്നവരായതിനാല്‍ പ്രദേശത്ത് എവിടെയെങ്കിലും കൂടുക്കൂട്ടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.