ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഭാഗ്പത് ജില്ലയിലെ സുരുര്‍പൂര്‍ കലാന്‍ ഗ്രാമത്തില്‍ 200 വര്‍ഷം പഴക്കമുള്ള ഖബര്‍സ്ഥാന്‍ പൊളിച്ചു. ഹോളിക ദഹനത്തിനുള്ള സ്ഥലമാണ് ഇതെന്നാണ് ആരോപിച്ചാണ് റെവന്യു അധികൃതര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഖബര്‍സ്ഥാന്‍ പൊളിച്ചത്. നാലോ അഞ്ചോ ഖബറുകള്‍ അധികൃതര്‍ തകര്‍ത്തതായി ഗ്രാമവാസിയായ ഖുര്‍ഷിദ് പറഞ്ഞു. ഖബറുകളില്‍ നിന്നും അസ്ഥികള്‍ പുറത്തുവന്നു. അവ പിന്നീട് മൂടി. ഹിന്ദുത്വ സംഘത്തിന്റെ പരാതിയിലാണ് എസ്ഡിഎം പൊളിക്കല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.