ഗാസിയാബാദ്: ഡെലിവറി ഏജന്റുമാരുടെ വേഷത്തിലെത്തി ജ്വല്ലറി കൊള്ളയടിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹൈസെക്യൂരിറ്റി സോണിലാണ് സംഭവം. ഏകദേശം 20 കിലോഗ്രാം വെള്ളിയും 100 ഗ്രാം സ്വര്‍ണവുമാണ് കവര്‍ന്നത്. സ്വിഗ്ഗിയുടെയും ബ്ലിങ്കിറ്റിന്റെയും യൂണിഫോം ധരിച്ച് തോക്കുമായെത്തിയ രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നു.
#WATCH | Uttar Pradesh | Thieves disguised as delivery boys execute a robbery at a jewellery store in Ghaziabad. CCTV visuals of the crime. (24.07)
— ANI (@ANI) July 25, 2025
Visuals Source: Police pic.twitter.com/nPTgnWyIYV
കസ്റ്റമേഴ്‌സ് ആയാണ് ഇവര്‍ വന്നതെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും പോലിസ് അറിയിച്ചു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.