അധിനിവേശ ജെറുസലേം: ഫലസ്തീന്‍ തലസ്ഥാനമായ ജെറുസലേമില്‍ അധിനിവേശം നടത്തി താമസിക്കുന്ന രണ്ടു ജൂതകുടിയേറ്റക്കാര്‍ക്ക് കുത്തേറ്റു. കിബ്ബുത്ത്‌സ് സോവ(1948 വരെ സുബ)യിലാണ് സംഭവം. ഒരു ഹോട്ടലിലാണ് ആക്രമണം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞയാഴ്ച്ച ജെറുസലേമിലെ റാമത്ത് ജങ്ഷനില്‍ രണ്ടു ഫലസ്തീനികള്‍ നടത്തിയ ആക്രമണത്തില്‍ ഏഴു ജൂതകുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടിരുന്നു, 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.