അബ്ദുല്‍ കലാമിനെ തല്ലിക്കൊന്ന സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-05-11 02:41 GMT

റാഞ്ചി: ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ അബ്ദുല്‍ കലാം(24) എന്ന യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മേയ് എട്ടിനാണ് ആള്‍ക്കൂട്ടം അബ്ദുല്‍ കലാമിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. തുടര്‍ന്ന് മരിക്കുകയായിരുന്നു. അബ്ദുല്‍ കലാമിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യവും അക്രമികള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടുണ്ട്.


എന്നാല്‍, നീതി ആവശ്യപ്പെട്ട് യുവാവിന്റെ കുടുംബവും ഗ്രാമവാസികളും പെക് പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.






ഭിന്നശേഷിക്കാരിയായ മാതാവിന്റെ ഏക സഹായമായിരുന്നു അബ്ദുല്‍ കലാമെന്ന് ബന്ധുവായ മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. അക്രമത്തിന്റെ വീഡിയോയില്‍ 15ല്‍ അധികം പേരെ കാണിക്കുന്നുണ്ടെങ്കിലും രണ്ടുപേരെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മര്‍ദ്ദനമേറ്റ് ബോധം നഷ്ടപ്പെട്ട അബ്ദുല്‍ കലാമിനെ അക്രമികള്‍ വെയിലത്ത് ഇട്ടെന്ന് പ്രദേശവാസിയായ മുഹമ്മദ് ജലാലുദ്ദീന്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബൊക്കാറോ എസ്പി മനോജ് സ്വര്‍ഗിയാറി പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന സുപ്രിംകോടതി വിധി പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.