ചാലക്കുടി: ബൈക്കപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. പട്ടിമറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ പോട്ട നാടുകുന്ന് വച്ചാണ് അപകടമുണ്ടായത്. മുരിങ്ങൂരിലുള്ള ബന്ധുവീട്ടിലെ ഒത്തുചേരലില്‍ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു ഇരുവരും. കൊടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റോഡരികിലെ മൈല്‍കുറ്റിയിലിടിച്ചശേഷം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കയറുകയായിരുന്നു. അപകടത്തിനുശേഷം ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.