ഹല്‍ദ്വനിയില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള 150ല്‍ അധികം വീടുകള്‍ പൊളിച്ചു (video)

Update: 2025-05-16 14:13 GMT

നൈനിത്താള്‍: ജനസംഖ്യാ അനുപാതം മാറുമെന്നാരോപിച്ച് ഉത്തരാഖണ്ഡിലെ ഹല്‍ദ്വനിയിലെ ഗോലാപാരില്‍ മുസ്‌ലിം ഉടമസ്ഥയിലുള്ള 150ല്‍ അധികം വീടുകള്‍ പൊളിച്ചു. മുസ്‌ലിംകള്‍ കൂട്ടത്തോടെ പ്രദേശത്ത് വീടുകള്‍ നിര്‍മിക്കുന്നു എന്നാരോപിച്ച് ചിലര്‍ നല്‍കിയ പരാതിയിലാണ് അധികൃതര്‍ ബുള്‍ഡോസര്‍ രാജ് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഈ പ്രദേശത്തെ ഏഴര ഏക്കര്‍ ഭൂമിയില്‍ 111 ഭൂമി രജിസ്‌ട്രേഷനുകള്‍ നടന്നെന്നും അതില്‍ 109ഉം മുസ്‌ലിംകളുടെ പേരിലാണെന്നുമാണ് കുറ്റമായി പരാതിക്കാര്‍ പറയുന്നത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മുസ്‌ലിംകള്‍ പ്രദേശത്തേക്ക് കുടിയേറുകയാണെന്നും പരാതിക്കാര്‍ ആരോപിച്ചു. ഇത് കേട്ടാണ് പേരിന് നോട്ടിസ് നല്‍കി വീടുകള്‍ പൊളിച്ച് നിരപ്പാക്കിയത്. വലിയ പോലിസ് സന്നാഹത്തോടെയായിരുന്നു നടപടി.