ബാലതാരത്തെ പീഡിപ്പിച്ച നടന് 136 വര്‍ഷം കഠിനതടവ്

Update: 2025-02-19 02:50 GMT

ഈരാറ്റുപേട്ട: സിനിമയില്‍ അഭിനയിക്കാനെത്തിയ ഒമ്പതുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ സിനിമ-സീരിയല്‍ നടനെ 136 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം കെ റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി (പോക്‌സോ) ജഡ്ജി റോഷന്‍ തോമസ് ശിക്ഷിച്ചത്. ഇയാള്‍ 1,97,500 രൂപ പിഴയും അടയ്ക്കണം. ഇതില്‍ നിന്ന് 1,75,000 രൂപ അതിജീവിതയ്ക്കു നല്‍കണം. 2023 മേയ് 31ന് ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. സിനിമാ ഷൂട്ടിങിന് വാടകയ്ക്ക് എടുത്ത വീട്ടില്‍ വച്ചായിരുന്നു പീഡനം. മേലുകാവ് എസ്എച്ച്ഒ ആയിരുന്ന രഞ്ജിത് കെ വിശ്വനാഥന്‍ അന്വേഷിച്ച കേസില്‍ തിടനാട് എസ്എച്ച്ഒ ആയിരുന്ന കെ കെ പ്രശോഭാണ് കുറ്റപത്രം തയാറാക്കിയത്.