ഗസ സിറ്റിയില്‍ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; എട്ട് പേര്‍ക്ക് പരിക്ക്
ഗസ സിറ്റി: ഫലസ്തീനിലെ ഗസ സിറ്റിയില്‍ അധിനിവേശത്തിന് എത്തിയ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇസ്രായേലി സൈന്യത്തിന്റെ ഹംവി കുഴിംബോബില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷിത കേന്ദ്രമെന്ന് കരുതിയ പ്രദേശത്താണ് സ്‌ഫോടനം നടന്നതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, അല്‍ സയ്ത്തൂന്‍ പ്രദേശത്ത് ഇസ്രായേലി സൈന്യത്തിന്റെ മെര്‍ക്കാവ ടാങ്ക് തകര്‍ത്തതായി ഫലസ്തീനിയന്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ സായുധവിഭാഗമായ അല്‍ മുജാഹീദീന്‍ ബ്രിഗേഡ്‌സ് അറിയിച്ചു. സഈര്‍ എന്ന സ്‌ഫോടകവസ്തുവാണ് ഇതിന് ഉപയോഗിച്ചത്. തെക്കന്‍ ഗസയില്‍ ഇസ്രായേലി സൈന്യത്തിന് നേരെ നിരവധി മിസൈലുകള്‍ അയച്ചതായി അല്‍ ഖസ്സം ബ്രിഗേഡ്‌സും അറിയിച്ചു.