ഗസ സിറ്റി: ഗസയിലെ ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവര്‍ത്തകയും ചാരിറ്റി ആക്ടിവിസ്റ്റുമായിരുന്ന യാഖ്വീന്‍ ഹമ്മാദ് ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ദെയ്ര്‍ അല്‍ ബലാഹ് പ്രദേശത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് പതിനൊന്നുകാരിയായ യാഖ്വീന്‍ കൊല്ലപ്പെട്ടത്. ഗസയില്‍ നടക്കുന്ന കാര്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ യാഖ്വീന്‍ ലോകത്തെ അറിയിച്ചു കൊണ്ടിരുന്നു.
"Today was a day of joy for Gaza's orphans, we were giving them new clothes to bring a little happiness."
— Gaza Notifications (@gazanotice) May 23, 2025
🚨BREAKING: The Israeli army killed Yaqeen Hammad, a young girl known for her humanitarian work, in a missile strike on Gaza. pic.twitter.com/iFy8eEkbRw
അധിനിവേശത്തിന് ഇരയായ കുട്ടികള്‍ക്ക് വേണ്ട സഹായങ്ങളും യാഖ്വീന്‍ അഭ്യര്‍ത്ഥിച്ചു. കുട്ടികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ശേഖരിച്ച് അവള്‍ വിതരണം ചെയ്തു. ഇസ്രായേലിന്റെ അധിനിവേശ യുദ്ധത്തിന് തകര്‍ക്കാന്‍ കഴിയാത്ത ഫലസ്തീന്‍ ജനതയുടെ പ്രതീകമായും യാഖ്വീന്‍ അറിയപ്പെട്ടു.