ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ 11 മദ്‌റസകള്‍ അധികൃതര്‍ സീല്‍ ചെയ്തു. സംസ്ഥാന മദ്‌റസാ ബോര്‍ഡിലോ വിദ്യാഭ്യാസ ബോര്‍ഡിലോ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ആരോപിച്ചാണ് നടപടി. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെയും മുസ്‌ലിം സേവാ സംഘടനന്റെയും നേതൃത്വത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധം നടന്നു. മദ്‌റസ നടത്താന്‍ മദ്‌റസാ ബോര്‍ഡിന്റെയോ വിദ്യാഭ്യാസ ബോര്‍ഡിന്റെയോ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് മുസ്‌ലിം സേവാ സംഘടന്‍ പ്രസിഡന്റ് നഈം ഖുറേശി പറഞ്ഞു.
उत्तराखंड: 5 अपंजीकृत मदरसे हुए सील! 37 अपंजीकृत मदरसों की मान्यता पर खतरा!
— The Muslim Spaces (@TheMuslimSpaces) March 6, 2025
विकासनगर में सोमवार को प्रशासन और शिक्षा विभाग की टीम ने मदरसा रहीमिया माहीदुल कुरआन, मदरसा इस्लामिया नूर अल हुदा, मदरसा इनाम उल उलूम, ईसात अल नात और मदरसा इस्लामिया अरबिया कासिम उल उलूम को सील कर दिया।… pic.twitter.com/GiaoIPpXFy
'' ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമ, ദാറുല്‍ ഉലൂം ദയൂബന്ദ് തുടങ്ങിയവരുടെ കരിക്കുലം പഠിപ്പിക്കുന്ന മദ്‌റസകളും നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ പറയുന്ന മദ്‌റസകളെല്ലാം സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല.''-അദ്ദേഹം വിശദീകരിച്ചു.
സംസ്ഥാനത്തെ മദ്‌റസകളുടെ അംഗീകാരം പരിശോധിക്കാന്‍ ജനുവരിയിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഉത്തരവ്. സദര്‍ ഡെറാഡൂണ്‍ തെഹ്‌സിലില്‍ 16ഉം വികാസ് നഗര്‍ തെഹ്‌സിലില്‍ 34ഉം ദൊയ്‌വാല തെഹ്‌സിലില്‍ ആറും നിയമവിരുദ്ധ മദ്‌റസകള്‍ ഉണ്ടെന്നാണ് ഡെറാഡൂണ്‍ ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നത്. ഇത്തരം മദ്‌റസകളുടെ സ്വഭാവവും പണത്തിന്റെ സ്രോതസും പരിശോധിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

