എസ്‌ഐആര്‍: തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം സിഇസിയുമായി ചര്‍ച്ച നടത്തും
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറുമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം ചര്‍ച്ച നടത്തും. ലോക്‌സഭ അംഗമായ അഭിഷേക് ബാനര്‍ജി, രാജ്യസഭാ അംഗം ഡെറെക് ഒബ്രിയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പത്തംഗ സംഘം ഗ്യാനേഷ് കുമാറിനെ കാണുക. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയ 58.2 ലക്ഷം പേരുകളില്‍ എത്രപേര്‍ ബംഗ്ലാദേശികളോ രോഹിങ്ഗ്യകളോ ആണെന്ന് കമ്മീഷന്‍ വെളിപ്പെടുത്തണമെന്ന് അഭിഷേക് ബാനര്‍ജി ശനിയാഴ്ച ആവശ്യപ്പെട്ടു.