പത്ത് വിദേശ ചാരസംഘടനകള്‍ ഇറാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു: ഐആര്‍ജിസി

Update: 2026-01-27 03:46 GMT

തെഹ്‌റാന്‍: പത്ത് വിദേശ ചാരസംഘടനകള്‍ ഇറാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ് (ഐആര്‍ജിസി) രഹസ്യാന്വേഷണ വിഭാഗം. ഇറാന്റെ ദേശീയവും ഭൂപരവുമായ സ്വത്വം നശിപ്പിക്കാനാണ് ശ്രമം നടന്നത്. 2025 ജൂണിലെ കടന്നാക്രമണത്തിന് ശേഷമാണ് പത്ത് വിദേശ ചാര സംഘടനകള്‍ ഇതിനായി കമാന്‍ഡ് റൂം സ്ഥാപിച്ചത്. ആഭ്യന്തര കലാപമുണ്ടാക്കി ഇറാനെ തകര്‍ക്കാനായിരുന്നു ആലോചന. പക്ഷേ, ജനങ്ങളുടെ സഹകരണത്തോടെ ഇറാന്‍ സുരക്ഷാസേന കലാപത്തെ ഒതുക്കി. വിദേശബന്ധം സൂക്ഷിച്ച 735 പേരെ ഐആര്‍ജിസി രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. 11,000 പേരെ ചോദ്യം ചെയ്തു. 743 തോക്കുകള്‍ പിടിച്ചെന്നും ഐആര്‍ജിസി വിശദീകരിച്ചു.