മംഗലപുരം: തിരുവനന്തപുരം മംഗലപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി. മംഗലപുരം ഇടവിളാകം സ്വദേശി ആഷിക്കിനെയാണ് നാലംഗ സംഘം ബലമായി കാറില്‍ കയറ്റി കൊണ്ടു പോയത്. ബന്ധുക്കള്‍ മംഗലപുരം പോലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാത്രി 7.45ഓടെയാണ് ആഷിക്കിനെ കാറില്‍ക്കയറ്റി നാലംഗ സംഘം കടന്നത്. വാഹനം ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് പോയത്. മുന്‍പും ഒരു സംഘം ആഷിഖിനെ കാറില്‍ ബലമായി പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പോലിസിനോട് പറഞ്ഞു.