ബെല്ലാരിയില്‍ എംഎല്‍എമാരുടെ അനുയായികള്‍ ഏറ്റുമുട്ടി; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Update: 2026-01-02 02:18 GMT

ബെംഗളൂരു: വാല്‍മീകി പ്രതിമാ സ്ഥാപനവുമായി ബന്ധപ്പെട്ട് ബെല്ലാരിയില്‍ എംഎല്‍എമാരുടെ അനുയായികള്‍ ഏറ്റുമുട്ടി. ഒരാള്‍ കൊല്ലപ്പെട്ടു. കല്യാണ രാജ്യ പ്രഗതി പക്ഷ പാര്‍ട്ടി എംഎല്‍എ ജനാര്‍ദ്ദന റെഡ്ഡിയുടെയും കോണ്‍ഗ്രസ് എംഎല്‍എ ഭരത് റെഡ്ഡിയുടെയും അനുയായികളാണ് ഏറ്റുമുട്ടിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇന്ന് അനാഛാദനം ചെയ്യുന്ന വാല്‍മീകി പ്രതിമയുമായി ബന്ധപ്പെട്ട ബാനറുകള്‍ ജനാര്‍ദ്ദന റെഡ്ഡിയുടെ വീടിന് മുന്നില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. സംഭവം അറിഞ്ഞ് ഭരത് റെഡ്ഡിയുടെ അടുത്ത സുഹൃത്തും മുന്‍ മന്ത്രിയുമായ സതീഷ് റെഡ്ഡിയും സ്ഥലത്തെത്തി. സതീഷ് റെഡ്ഡിയുടെ അംഗരക്ഷകര്‍ ആകാശത്തേക്ക് രണ്ടുതവണ വെടിയും വച്ചു. സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാജശേഖര്‍ കൊല്ലപ്പെട്ടു. സമാധാന അന്തരീക്ഷം കൊണ്ടുവരാന്‍ ചെറിയതോതില്‍ ബലം പ്രയോഗിക്കേണ്ടി വന്നെന്ന് പോലിസ് അറിയിച്ചു.