വഖ്ഫ് ഭേദഗതി-മഹാബോധി മഹാവിഹാര്‍: സംയുക്ത സമ്മേളനം ജൂലൈ 20ന്

Update: 2025-07-18 10:35 GMT

നാഗ്പൂര്‍: അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡും ഭാരതീയ ഭാഗീദഥി മിഷനും സംയുക്തമായി ജൂലൈ 20ന് സമ്മേളനം നടത്തും. മുസ്‌ലിംകളുടെ വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയെ എതിര്‍ക്കലും ഗൗതമ ബുദ്ധന് ബോധോദയമുണ്ടായ മഹാബോധി മഹാവിഹാറിനെ ബ്രാഹ്‌മണ മേധാവിത്വത്തില്‍ നിന്നും മോചിപ്പിക്കലുമാണ് ലക്ഷ്യം. കാംപ്ടീ റോഡിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുക. വഖ്ഫ് ഭേദഗതി നിയമവും 1946ലെ ബോധ് ഗയ ടെമ്പിള്‍ നിയമവും കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യും.മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ ഫസലുര്‍ റഹീം മുജാഹിദി, ഭാരതീയ ഭാഗീദഥി മിഷന്‍ സ്ഥാപകന്‍ ഡോ. സുരേഷ് മാനെ തുടങ്ങിയ പ്രമുഖര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.