മാസപ്പടിക്കേസില്‍ വീണാ വിജയന്റെ മൊഴിയെടുത്തു

Update: 2024-10-13 06:53 GMT

ചെന്നൈ: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണയുടെ മൊഴിയെടുത്ത് എസ്എഫ്‌ഐഒ. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. മാസപ്പടി കേസ് ഏറ്റെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തുന്നത്.

കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനി വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന കമ്പനിക്ക് കോടിക്കണക്കന് രൂപ നല്‍കിയെന്ന ആരോപണത്തിലാണ് അന്വേഷണം. 2017-10 കാലയളവില്‍ 1.72 കോടി രൂപ വീണയുടെ കമ്പനി സിഎആര്‍എല്ലില്‍ നിന്നും വാങ്ങിയെന്നാണ് കേസ്.

Tags: