സൊഹ്‌റാന്‍ മംദാനിക്ക് പിന്തുണ പ്രഖ്യാപിച്ച് ഓര്‍ത്തഡോക്‌സ് ജൂത സമൂഹം

Update: 2025-11-04 10:36 GMT
ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറാവാന്‍ മല്‍സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനിക്ക് പിന്തുണ പ്രഖ്യാപിച്ച് ഓര്‍ത്തഡോക്‌സ് ജൂത സമൂഹം. മംദാനി ബ്രൂക്ക്‌ലിനില്‍ നടത്തിയ പൊതുപരിപാടിയില്‍ സയണിസ്റ്റ് വിരുദ്ധ ജൂതവിഭാഗമായ സത്മര്‍ ഹസീദിക്കിന്റെ നേതാവ് റബി മോശെ ഇന്‍ഡിഗ് പങ്കെടുത്തു. നേരത്തെ ആന്‍ഡ്രൂ കുവാമോ എന്ന സ്ഥാനാര്‍ഥിയേയാണ് ഓര്‍ത്തഡോക്‌സ് ജൂതര്‍ പിന്തുണച്ചിരുന്നത്. എന്നാല്‍, മംദാനി മാന്യനായ വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ന്യൂയോര്‍ക്കില്‍ ഏകദേശം 60,000 വോട്ടുകളാണ് ഈ വിഭാഗത്തിനുള്ളത്. ഇസ്രായേലിനെ ശക്തമായി എതിര്‍ക്കുന്നതിനാല്‍ ജൂതന്‍മാരില്‍ ഒരു വിഭാഗം നേരത്തെ മംദാനിക്ക് എതിരായിരുന്നു. എന്നാല്‍, താന്‍ സെമിറ്റിക് വിരുദ്ധനാണെന്നും സയണിസത്തിന് എതിരാണെന്നും മംദാനിയുടെ കാംപയിന്‍ പറയുന്നു. അതിന് പിന്നാലെയാണ് ജൂതസംഘടനകള്‍ മംദാനിക്ക് പിന്തുണ നല്‍കാന്‍ തുടങ്ങിയത്.
Tags: