നാളെ ആറ് തടവുകാരെ കൈമാറും; 602 ഫലസ്തീനികളെ ഇസ്രായേല്‍ വിട്ടയക്കും

Update: 2025-02-21 15:44 GMT

ഗസ സിറ്റി: ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ആറ് തടവുകാരെ നാളെ ഹമാസ് വിട്ടയക്കും. ഇതിന് പകരമായി 602 ഫലസ്തീനികളെ ഇസ്രായേല്‍ സര്‍ക്കാര്‍ വിട്ടയക്കും. എലിയ കോഹെന്‍, ഒമെര്‍ ഷെംതോവ്, തല്‍ ഷോഹാം, ഒമെര്‍ വെങ്കര്‍ട്, ഹിഷാം അല്‍ സായിദ്, അവെര മെങ്കിസ്‌റ്റോ എന്നിവരെയാണ് ഹമാസ് മോചിപ്പിക്കുക. ഗസയില്‍ ദുരൂഹസാഹചര്യത്തില്‍ ചുറ്റിക്കറങ്ങുകയായിരുന്ന ഇസ്രായേലി പൗരനായ ഹിഷാമിനെയും എത്യോപ്യന്‍ ജൂതനായ അവെര മെങ്കിസ്‌റ്റോയേയും 2015ലാണ് തടവിലാക്കിയത്.