പ്രധാനമന്ത്രി കേദാര്‍നാഥില്‍; പുനര്‍നിര്‍മ്മിച്ച ശങ്കരാചാര്യ പ്രതിമ സമര്‍പ്പിച്ചു

ഉത്തരാഖണ്ഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിക്കും.കേദാര്‍നാഥില്‍ ശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തപ്പോള്‍ ജന്മസ്ഥലമായ കാലടിയിലും ചടങ്ങുകള്‍ നടന്നു

Update: 2021-11-05 05:36 GMT

ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥിലെത്തി. കേദാര്‍നാഥിലെ പുനര്‍നിര്‍മ്മിച്ച ആദി ശങ്കരന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. 12 അടി ഉയരമുള്ളതാണ് പുനര്‍നിര്‍മ്മിച്ച പ്രതിമ. 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ ആദി ശങ്കര സമാധി തകര്‍ന്നിരുന്നു. ഉത്തരാഖണ്ഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിക്കും.കേദാര്‍നാഥില്‍ ശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തപ്പോള്‍ ജന്മസ്ഥലമായ കാലടിയിലും ചടങ്ങുകള്‍ നടന്നു. ആദി ശങ്കരാചാര്യ ജന്മഭൂമി ക്ഷേത്രത്തില്‍ നടന്ന മഹാസമ്മേളനം കേന്ദ്ര സാംസ്‌കാരിക മന്ത്രി കിഷന്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു.

 ബിജെപി സംസ്ഥാന പ്രസിഡന്റെ കെ സുരേന്ദ്രനെപ്പം ശ്രീ ശങ്കരാചാര്യ ജന്മക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം ആയിരുന്നു ചടങ്ങുകള്‍. ഭാരതത്തിലെ ആദ്യ സംസ്‌കാരിക പരിഷ്‌കര്‍ത്താവ് ശ്രീ ശങ്കരാചാര്യന്‍ ആണെന്ന് മന്ത്രി കിഷന്‍ റെഡ്ഡി പറഞ്ഞു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം പ്രധാനമന്ത്രിയുടെ കേദാര്‍നാഥിലെ പരിപാടി പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനില്‍ കാണാന്‍ സൗകര്യം ഒരുക്കി. ആയിരത്തിലധികം ആളുകളാണ് മഹാ സമ്മേളനത്തിനായ് കാലടിയില്‍ എത്തിയത്. കാലടിയിലെ ആഘോഷ പരിപാടികള്‍ വൈകിട്ട് വരെ നീണ്ടുനില്‍ക്കും. ഇന്നലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്. രജൗറിയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപ സായുധ സേനാംഗങ്ങള്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി ഇന്നലെ ദീപാവലി ആഘോഷിച്ചത്.

 ബ്രിഗേഡിയര്‍ ഉസ്മാന്‍, നായിക് ജദുനാഥ് സിംഗ്, ലഫ്റ്റനന്റ് ആര്‍ ആര്‍ റാണെ എന്നീ ധീരസൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പ്രതിരോധ അക്കാദമിയിലെ വനിതാ പ്രവേശനം, സൈന്യത്തിന്റെ ആധുനികവല്‍ക്കരണം, ആത്മനിര്‍ഭയ ഭാരത് പദ്ധതിയടക്കം വിഷയങ്ങള്‍ സൈനികരെ അഭിസംബോധന ചെയ്യവേ മോദി പരാമര്‍ശിച്ചു. യുദ്ധടാങ്കുകളും ആയുധങ്ങളും രാജ്യം സ്വന്തമായി നിര്‍മ്മിച്ചു. സൈനികസേവനത്തിന് വനിതകള്‍ക്കും അവസരം നല്‍കും. സൈന്യത്തില്‍ ചേരുന്നത് രാജ്യസേവനമാണെന്നും മോദി പറഞ്ഞിരുന്നു.

Tags:    

Similar News