പഞ്ചാബിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കെല്ലപ്പെട്ട സംഭവത്തില്‍ സാമുദായിക പ്രശ്‌നങ്ങളില്ല: മുഖ്യമന്ത്രി

ഈ സംഭവത്തിലാണ്‌ ഗുരുദ്വാര രക്ഷാധികാരിയെ പോലിസ് അറസ്റ്റ് ചെയ്തത് പോരറിയാത്ത 100 പേര്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ 30 പേര്‍ ആയുധ ധാരികളായിരുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു

Update: 2021-12-25 07:49 GMT

ചണ്ഡിഗഢ്: പഞ്ചാബിലെ കപുര്‍ത്തലയില്‍ ആള്‍ക്കൂട്ടആക്രമണത്തില്‍ യുവാവ് കെല്ലപ്പെട്ട സംഭവത്തില്‍ വര്‍ഗ്ഗീയമോ സാമുദായികമോ ബലി നല്‍കലോ ആയ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിങ് ഛന്നി. കേസില്‍ ഗുരദ്വര നടത്തിപ്പുകാരന്‍ പിടിയിലായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്. കഴിഞ്ഞ ഞായറാഴ്ച ഗുരുദ്വാരയിലെ സിഖ് പതാകയായ നിഷാന്‍ സാഹിബ് എടുത്തു മാറ്റാന്‍ ശ്രമിച്ചയാളെ ആളുകള്‍ ഓടിച്ചിരുന്നു. ഇയാളെ പിന്തുടര്‍ന്ന ജനക്കൂട്ടം പോലിസിന്റെ മുന്നിലിട്ട് ഇയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

 ഈ സംഭവത്തിലാണ്‌ ഗുരുദ്വാര രക്ഷാധികാരിയെ പോലിസ് അറസ്റ്റ് ചെയ്തത് പോരറിയാത്ത 100 പേര്‍ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ 30 പേര്‍ ആയുധ ധാരികളായിരുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു. അമൃതസര്‍ സുവര്‍ണക്ഷേത്രത്തില്‍ വച്ച് മറ്റൊരാള്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ കൊല്ലപ്പെട്ടതിന്റെ തൊട്ടു പിറ്റേന്നാണ് കപുര്‍ത്തലയിലെ സംഭവം നടക്കുന്നത്. ഈ രണ്ടു സംഭവങ്ങളിലും മതപരമായ വിഷയങ്ങള്‍ എന്തെങ്കിലും ഉള്ളതായി സൂചന ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരു കൊലപാതകങ്ങളും വന്‍ പ്രചാരണ വിഷയങ്ങളായേക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലാണെന്ന് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചു.ഇതിനിടെ കപുര്‍ത്തലയില്‍ കൊല്ലപ്പെട്ടത് തന്റെ സഹോദരനാണെന്ന് ബീഹാര്‍ സ്വദേശിപറഞ്ഞിരുന്നു. ഇയാല്‍ മാനസിക പ്രശ്‌നങ്ങളുള്ളയാളാണെനനാണ് യുവതി പറഞ്ഞത്.

Tags:    

Similar News