വാടാനപ്പള്ളിയില്‍ വാഹനങ്ങള്‍ കൂട്ടിയിച്ച് നാല് പേര്‍ക്ക് പരിക്ക്

അപകടത്തില്‍ വാടാനപ്പള്ളി പണിക്കവീട്ടില്‍ അഷ്‌റഫ് (50),ഇടശ്ശേരി ചുള്ളിയില്‍ അനില്‍ (52), ഭാര്യ ബിന്ദു, മറ്റൊരാള്‍ക്കുമാണ് പരിക്ക്\

Update: 2021-11-26 16:21 GMT

വാടാനപ്പള്ളി: പുതുകുളങ്ങരയില്‍ കാറും ടാങ്കര്‍ ലോറിയും രണ്ട് ബൈക്കും കുട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വാടാനപ്പള്ളി ആക്ടസ് പ്രവര്‍ത്തകര്‍ എങ്ങണ്ടിയൂരിലെ സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിച്ചു. അപകടത്തില്‍ വാടാനപ്പള്ളി പണിക്കവീട്ടില്‍ അഷ്‌റഫ് (50) ,ഇടശ്ശേരി ചുള്ളിയില്‍ അനില്‍ (52), ഭാര്യ ബിന്ദു, മറ്റൊരാള്‍ക്കുമാണ് പരിക്ക്. ആരുടേയും പരിക്ക് സാരമുള്ളതല്ല.

Tags:    

Similar News