അഞ്ച് മിനിട്ടില്‍ നാലുലക്ഷം കോടി നഷ്ടം: ഓഹരിവിപണിയില്‍ ഇടിവ്

Update: 2018-10-11 05:32 GMT
മുംബൈ: ഓഹിരി വിപണിക്കിത് കറുത്ത വ്യാഴം. വ്യാപാര തുടങ്ങിയ ആദ്യ മണിക്കൂറില്‍ 5മിനിട്ടിനകം നിക്ഷേപകര്‍ക്ക് നഷ്ടമായത് നാലു ലക്ഷം കോടിയാണ്.യുഎസ് മാര്‍ക്കറ്റിനുണ്ടായ നഷ്ടമാണ് ഏഷ്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചത്.


ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചായ സെന്‍സെക്‌സ് ആയിരം പോയിന്റിലധികവും നാഷനല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചായ നിഫ്റ്റി 320 പോയിന്റിലധികവും ഇടിവു രേഖപ്പെടുത്തി. അതിനിടെ, ഡോളറിനെതിരെ രൂപയുടെ മൂല്യം 75നോട് അടുത്തെത്തി. 74.50 രൂപയാണ് ഇന്നത്തെ മൂല്യം.

Similar News