അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ്; കൊളംബിയയെ വീഴ്ത്തി അര്‍ജന്റീന ഫൈനലില്‍

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മൊറോക്കോയാണ് എതിരാളികള്‍

Update: 2025-10-16 05:51 GMT

സാന്റിയാഗോ: അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് അര്‍ജന്റീന. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ മൊറോക്കോയാണ് എതിരാളികള്‍. സെമിഫൈനലില്‍ കൊളംബിയയെ ഒരുഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലിലേക്കെത്തിയത്. കോച്ച് ഡീഗോ പ്ലാസെന്റയുടെ കീഴിലാണ് അര്‍ജന്റീനയുടെ കുതിപ്പ്. ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി നല്‍കിയ അസിസ്റ്റില്‍ നിന്നും മാറ്റെയോ സില്‍വെറ്റിയാണ് വിജയമുറപ്പിച്ച ഗോള്‍ കണ്ടെത്തിയത്. രണ്ടു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്ന അണ്ടര്‍ 20 ലോകകപ്പ് കിരീടമാണ് അര്‍ജന്റീന ലക്ഷ്യമിടുന്നത്.

Tags: