ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് നാളെ തുടക്കം, ആദ്യ മല്‍സരത്തിനൊരുങ്ങി ലിവര്‍പൂള്‍
പ്രീമിയര്‍ ലീഗില്‍ ആദ്യ മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ ബേണ്‍മൗത്തിനെ ആന്‍ഫീല്‍ഡില്‍ നേരിടും
ഇംഗ്ലണ്ട്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് ലിവര്‍പൂള്‍. ആദ്യ മല്‍സരത്തില്‍ ആന്‍ഫീല്‍ഡില്‍ ബേണ്‍മൗത്തിനെ നേരിടും. നാളെ രാത്രിയാണ് കിക്കോഫ്. ട്രാന്‍സ്ഫറില്‍ തിളങ്ങിയ ചെമ്പട പുതു താര നിരയെയാണ് ഇത്തവണ കളത്തിലിറക്കുക. സൂപ്പര്‍ താരങ്ങളായ ലുയിസ് ഡിയാസ് ബയേണിലേക്കും, അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് റയല്‍ മാഡ്രിഡിലേക്കും, ഡാര്‍വിന്‍ ന്യൂനസ് അല്‍ ഹിലാലിലേക്ക് ചേക്കേറിയതും, വാഹനാപകടത്തില്‍ മരണപ്പെട്ട ഡിയാഗോ ജോട്ടയുമില്ലാതെയാണ് ചെമ്പട കളത്തിലിറങ്ങുന്നത്.
പുതിയ സൈനിംങുകളായ വിര്‍ട്സ്, ഹ്യൂഗോ എകിറ്റികെ, ജെറമി ഫ്രിംപോങ് തുങ്ങിയ യുവ താരങ്ങളിലാണ് ആര്‍നെ സ്‌ളോട്ടിന്റെ പ്രതീക്ഷ. ലീഗ് കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങി തന്നെയാണ് ലിവര്‍പൂള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും സ്പാനിഷ് ലാ ലിഗക്കും ഫ്രഞ്ച് ലിഗ് വണ്ണിനുമാണ് വെള്ളിയാഴ്ച തുടക്കമാവുന്നത്, ജര്‍മന്‍ ബുണ്ടസ് ലിഗ ആഗസ്റ്റ് 22നും ഇറ്റാലിയന്‍ സീരീ എ മത്സരങ്ങള്‍ 23നുമാണ് ആരംഭിക്കുക. ഒമ്പത് മാസം നീണ്ടുനില്‍ക്കുന്നതാണ് സീസണ്‍.