സൂപ്പര്‍ ലീഗ് കേരള; രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ രാത്രി 7:30ന് തിരുവനന്തപുരം കൊമ്പന്‍സ് ഫോഴ്സ കൊച്ചിയെ നേരിടും

Update: 2025-10-10 11:29 GMT

തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളയിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. രാത്രി 7:30ന് ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് ഫോഴ്സ കൊച്ചിയെ നേരിടും. സീസണിലെ ആദ്യ ജയം തേടിയാണ് ഇരുടീമും ഇറങ്ങുന്നത്.

ആദ്യ മല്‍സരത്തില്‍ കാലിക്കറ്റിനെ നേരിട്ട കൊച്ചി ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ആദ്യ മല്‍സരത്തില്‍ സ്വന്തം തട്ടകത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്ക് കണ്ണൂരിനോട് തോല്‍വി നേരിട്ടിരുന്നു.

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ നാളെ കാലിക്കറ്റ് എഫ്‌സി തൃശൂര്‍ മാജിക്ക് എഫ്‌സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന മല്‍സരത്തില്‍ മലപ്പുറം എഫ്‌സി കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയെ നേരിടും.

Tags: