സൂപ്പര്‍ ലീഗ് കേരള; കണ്ണൂര്‍ വാരിയേഴ്‌സും തിരുവനന്തപുരം കൊമ്പന്‍സും തമ്മില്‍ ഇന്ന് രണ്ടാം അങ്കത്തിന്

കണ്ണൂര്‍ ജവഹര്‍ സ്റ്റേഡയത്തില്‍ രാത്രി 7.30നാണ് മല്‍സരം

Update: 2025-11-10 03:13 GMT

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്സി രണ്ടാം ഹോം മല്‍സരത്തില്‍ ഇന്ന് തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടും. രാത്രി 7.30 ജവഹര്‍ സ്റ്റേഡയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയാണ് എതിരാളികള്‍. ആദ്യ ഹോം മല്‍സരത്തില്‍ തൃശൂര്‍ മാജിക് എഫ്സികെതിരേ ആവസാന നിമിശം സമനില വഴങ്ങിയ ടീം വിജയിച്ച് പോയിന്റ് പട്ടികയില്‍ മുന്നിലെത്താനാണ് ശ്രമിക്കുക.

തിരുവനന്തപുരം കൊമ്പന്‍സ് നിര്‍ണായക മല്‍സരത്തിനാണ് ഇന്നിറങ്ങുന്നത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നായി ഒരു ജയം, ഒരു സമനില, മൂന്നു തോല്‍വി,യുമായി നാലുപോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി അഞ്ചു മല്‍സരങ്ങളില്‍ രണ്ടു ജയം, മൂന്ന് സമനിലയുമായി ഒന്‍പതു പോയിന്റുമായി നാലാമതാണ്.

Tags: