സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ്‌സിയും തൃശൂര്‍ മാജിക്കും ഇന്ന് കളത്തില്‍

രാത്രി 7:30ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മല്‍സരം

Update: 2025-10-11 08:08 GMT

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ രണ്ടാം റൗണ്ടിലെ രണ്ടാം മല്‍സരത്തില്‍ രണ്ടാം ജയം തേടി കാലിക്കറ്റ് എഫ്‌സി ഇന്ന് തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും. ശനിയാഴ്ച രാത്രി 7:30ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ കാലിക്കറ്റിനെ തോല്‍പ്പിച്ചില്ലെങ്കില്‍ തൃശൂരിന് സീസണിലെ രണ്ടാം തോല്‍വിയും ഏറ്റുവാങ്ങേണ്ടിവരും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പരിശീലകനായിരുന്ന റഷ്യയില്‍ നിന്നുള്ള ആന്ദ്രെ ചെര്‍ണിഷോവിനു കീഴിലാണ് തൃശൂര്‍ മാജിക് എഫ്‌സിയുടെ വരവ്. ആദ്യ മല്‍സരത്തില്‍ പയ്യനാട് സ്റ്റേഡിയത്തില്‍ മലപ്പുറത്തിനോട് ഒരുഗോളിന് തോറ്റ ക്ഷീണം തീര്‍ക്കാനാണ് തൃശൂര്‍ വരുന്നത്. രണ്ടാം സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ സ്വന്തം തട്ടകത്തില്‍ ഫോഴ്‌സ കൊച്ചിയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ചാംപ്യന്മാരുടെ തുടക്കം.

Tags: