സൂപര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ്‌സിയും തൃശൂര്‍ മാജിക് എഫ്‌സിയും ഇന്ന് കളത്തില്‍
തൃശൂര്‍: സൂപര്‍ ലീഗ് കേരളയുടെ രണ്ടാം സീസണിലെ ഏഴാം റൗണ്ട് മല്‍സരത്തില്‍ ഇന്ന് തൃശൂര്‍ മാജിക് എഫ്‌സിയും കാലിക്കറ്റ് എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. വൈകീട്ട് 7.30ന് തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മല്‍സരം. ഇരു ടീമുകളും കോഴിക്കോട്ടു നടന്ന മല്‍സരത്തില്‍ ഏക ഗോളിന് തൃശൂരിനൊപ്പമായിരുന്നു വിജയം. നിലവില്‍ ആറു മല്‍സരങ്ങളില്‍ നിന്നായി നാലു ജയവും, ഒരു സമനിലയും ഒരു തോല്‍വിയുമായി 13 പോയിന്റോടെ ടേബിളില്‍ തലപ്പത്താണ് തൃശൂര്‍ മാജിക് എഫ്‌സി. ആറു മല്‍സരങ്ങളില്‍ നിന്നായി മൂന്നു ജയവും, രണ്ടു സമനിലയും ഒരു തോല്‍വിയുമായി 11 പോയിന്റുമായി തൊട്ടു താഴെ രണ്ടാം സ്ഥാനത്താണ് കാലിക്കറ്റ് എഫ്‌സി.