ഇറ്റലി: യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ ടോട്ടന്‍ഹാമും പിഎസ്ജിയും ഇന്നേറ്റുമുട്ടും. നാളെ പുലര്‍ച്ചെ 12:30ന് ഇറ്റലിയിലാണ് മല്‍സരം. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജിയും യൂറോപ്പാലീഗ് ജേതാക്കളായ ടോട്ടന്‍ഹാമും തമ്മിലാണ് മല്‍സരം. പുതിയ സീസണിന് മുന്നോടിയായുള്ള മല്‍സരം ഇരുടീമുകള്‍ക്കും നിര്‍ണ്ണായകമാണ്. കഴിഞ്ഞ സീസണില്‍ ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് നേടാന്‍ പിഎസ്ജിക്കായിരുന്നു, ടോട്ടന്‍ഹാമാവട്ടെ 17 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മേജര്‍ ട്രോഫി നേടിയിരുന്നു. ഇന്നത്തെ മല്‍സരത്തില്‍ പിഎസ്ജി ഗോള്‍കീപ്പര്‍ ഡൊണ്ണറൂമ്മയെ കോച്ച് ലൂയിസ് ഹെന്റിക്കെ സ്‌ക്വാഡില്‍ നിന്നും പുറത്താക്കിയിരുന്നു.