സൂപര്‍ കപ്പ്; എഫ്‌സി ഗോവയ്ക്ക് മൂന്നാം കിരീടം

ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു

Update: 2025-12-08 03:48 GMT

പനാജി: എഐഎഫ്എഫ് സൂപര്‍ കപ്പ് ഫൈനലില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-5 ന് പരാജയപ്പെടുത്തി എഫ്‌സി ഗോവ. ഇതോടെ മൂന്ന് സൂപര്‍ കപ്പ് കിരീടം നേടുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് എഫ്‌സി ഗോവ. ഫറ്റോര്‍ഡയിലെ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം ഗോള്‍ഹിത സമനില ആയതോടെ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. ഈ വിജയത്തോടെ എഫ്‌സി ഗോവ 2026-27 എഎഫ്‌സി ചാംപ്യന്‍സ് ലീഗ് രണ്ടാം പ്ലേഓഫില്‍ സ്ഥാനം ഉറപ്പിച്ചു. ഷൂട്ടൗട്ടില്‍ എഫ്‌സി ഗോവയുടെ ബോര്‍ജ ഹെരേര, ഈസ്റ്റ് ബംഗാളിന്റെ മുഹമ്മദ് ബാസിം റാഷിദ് പി വി വിഷ്ണു എന്നിവര്‍ക്ക് പെനാല്‍റ്റി നഷ്ടമായി.