പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് സൂചന നല്‍കി സുനില്‍ ഛേത്രി
വരുന്ന ഐഎസ്എല്‍ സീസണിനു ശേഷം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നതായി സുനില്‍ ഛേത്രി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി 2025-26 ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍)സീസണിനു ശേഷം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചു. ബെംഗളൂരു എഫ്‌സിയുടെ പ്രകടനത്തെയും കോണ്ടിനെന്റല്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യോഗ്യതയെയും ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനം.
നിലവില്‍ 42 വയസുള്ള ഛേത്രിക്ക്, ഈ ഐഎസ്എല്‍ സീസണില്‍ 15 ഗോളുകള്‍ നേടുകയെന്ന വ്യക്തിപരമായ ലക്ഷ്യവുമുണ്ട്. നേരത്തെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച താരം, ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കായി തിരിച്ചെത്തിയെങ്കിലും ഇനി ഇന്ത്യക്കായി കളിക്കില്ല. ഈ സീസണില്‍ 15 ഗോളുകള്‍ അടിച്ച് വിരമിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരു ഏഷ്യന്‍ യോഗ്യത നേടുകയാണെങ്കില്‍ മാത്രമേ ഈ സീസണിനു ശേഷം തുടരൂവെന്നും അദ്ദേഹം പറഞ്ഞു.