'കുട്ടികളെ കൊല്ലുന്നത് നിർത്തുക'; സമാധാന സന്ദേശവുമായി യുവേഫ
സൂപ്പർ കപ്പ് വേദിയിൽ സമാധാന സന്ദേശവുമായി യുവേഫ
ഇറ്റലി: ഇന്ന് പുലർച്ചെ ഇറ്റലിയിൽ നടന്ന യുവേഫ സൂപ്പർ കപ്പ് ഫൈനലിന് മുന്നോടിയായി വേദിയിൽ യുദ്ധ വിരുദ്ധ, സമാധാന സന്ദേശവുമായി യുവേഫ. 'കുട്ടികളെ കൊല്ലുന്നത് നിർത്തുക, സാധാരണക്കാരെ കൊല്ലുന്നത് നിർത്തുക' , എന്നെഴുതിയ കൂറ്റൻ ബാനറുകൾ യുവേഫ ഉയർത്തി. യുദ്ധബാധിതരായ കുട്ടികൾക്ക് സഹായം നൽകുന്നതിനായുള്ള യുവേഫ ഫൗണ്ടേഷൻ ഫോർ ചിൽഡ്രന്റെ ഭാഗമായാണ് ഈ പ്രദർശനം.
ഫലസ്തീൻ ഫുട്ബാളിന്റെ 'പെലെ' സുലൈമാൻ അൽ ഉബൈദ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിച്ച യുവേഫയുടെ പോസ്റ്റ് പങ്കുവെച്ച് ലിവർപൂളിൻ്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അൽ ഉബൈദി എങ്ങനെയാണ് മരിച്ചതെന്നും, എന്തുകൊണ്ടാണെന്നും, എവിടെ വെച്ചാണെന്നും സലാ ചോദ്യമുയർത്തി.